ജയലളിതയ്ക്ക് സര്‍ജറി നടത്തി; അവര്‍ സുഖമായി ഇരിക്കുന്നെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍; മെഡിക്കല്‍ ബുള്ളറ്റിന്‍ കാത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍

സര്‍ജറിക്ക് ശേഷം ജയലളിത സുഖമായി ഇരിക്കുന്നു

ചെന്നൈ| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (11:53 IST)
കഴിഞ്ഞദിവസം ഹൃദയാഘാതം ഉണ്ടായ മുഖ്യമന്ത്രി ജയലളിതയ്ക്ക് സര്‍ജറി കഴിഞ്ഞതായി എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍. സര്‍ജറിക്കു ശേഷം മുഖ്യമന്ത്രി സുഖമായി ഇരിക്കുന്നതായും പാര്‍ട്ടി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആശുപത്രി അധികൃതരെ ഉദ്ധരിച്ചാണ് പ്രവര്‍ത്തകര്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്.
അതേസമയം, ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

‘ഭയപ്പെടേണ്ട കാര്യമില്ലെന്ന് പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. അമ്മ സുഖമായിട്ട് ഇരിക്കുന്നു. അവര്‍ തിരിച്ചു വരും. തീര്‍ച്ചയായും അവര്‍ തിരിച്ചുവരിക തന്നെ ചെയ്യും’ പാര്‍ട്ടി വക്താവ് സി ആര്‍ സരസ്വതി പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരമാണ് ചികിത്സയില്‍ ഇരിക്കുന്ന ജയലളിതയ്ക്ക് ഹൃദയാഘാതം വന്നത്. യന്ത്രസഹായത്തോടെയാണ് ഹൃദയവും ശ്വാസകോശവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജയലളിതയുടെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ നിന്ന് വിദഗ്ധ സംഘം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തും.

ലണ്ടനില്‍ നിന്നുള്ള റിച്ചാര്‍ഡ് ബെലെയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ചികിത്സകള്‍ പുരോഗമിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :