ജയലളിതയ്ക്കായി പ്രാര്‍ത്ഥിക്കണമെന്ന് പ്രധാനമന്ത്രി; കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിതിഗതികള്‍ വിലയിരുത്തുന്നു

ജയലളിതയ്ക്ക് ഹൃദയാഘാതം

ചെന്നൈ| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (08:33 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ആശങ്ക പരത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസും ആഭ്യന്തരമന്ത്രാലയവും തമിഴ്നാട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

സി ആര്‍ പി എഫ്, സി ഐ എസ് എഫ് ഡയറക്‌ടര്‍ ജനറല്‍മാര്‍ ചെന്നൈയില്‍ എത്തും. ഒമ്പതു കമ്പനി ദ്രുതകര്‍മ്മ സേനയെ തമിഴ്നാട്ടിലേക്ക് അയയ്ക്കും. തമിഴ്നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും.

തമിഴ്നാടിനെ കൂടാതെ, കേരളത്തിലും കര്‍ണ്ണാടകത്തിലും സുരക്ഷ ശക്തമാക്കി. കേരളം തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസുകള്‍ തിരിച്ചു വിളിച്ചു. ബസുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായ സാഹചര്യത്തിലാണ് ഇത്.

അതേസമയം, അതീവ ഗുരുതരാവസ്ഥയിലുള്ള തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ദില്ലി എയിംസില്‍ നിന്നുള്ള ഡോക്‌ടര്‍മാര്‍ ചികിത്സയ്ക്കായി എത്തും. ലണ്ടനില്‍ നിന്നുള്ള ഡോ. റിച്ചാര്‍ഡ് ബേയ്‌ലിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ചികിത്സ. ഞായറാഴ്ച വൈകുന്നേരമാണ് ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :