ആശുപത്രിയിൽ എത്തിക്കും മുമ്പേ ജയലളിത മരിച്ചിരുന്നു, മരണം മറച്ചു വെച്ച അപ്പോളോ ത്രിശങ്കുവിൽ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോക്‌ടർ

ശനി, 11 ഫെബ്രുവരി 2017 (11:38 IST)

Widgets Magazine

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച് അപ്പോളോ ആശുപത്രിയില്‍ മുന്‍ ഡോക്ടറും രംഗത്ത്. ഇതോടെ തമിഴ്നാട് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ ധൃതി പിടിക്കുന്ന നട‌രാജൻ വെള്ളംകുടിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്.
 
രോഗബാധിതയായതിനെ തുടർന്ന് ജയലളിതയെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പേ അവർ മരിച്ചിരുന്നെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഡോക്ടറുടെ ഈ ഞെട്ടിയ്ക്കുന്ന തുറന്ന് പറച്ചില്‍ പുറത്ത് വരുന്നത്. മരണം മറച്ചു പിടിച്ച അപ്പോളോ ആശുപത്രിയും ഇനി മറുപടി പറയേണ്ടിവരും. ഡോക്ടറുടെ വെ‌ളിപ്പെടുത്തലുകൾ പുറത്തായതോടെ അപ്പോളോ ആശുപത്രി ത്രിശങ്കുവിൽ ആയിരിക്കുകയാണ്.
 
സംഭവദിവസം അത്യാഹിത വിഭാഗത്തില്‍ ജോലി നോക്കുകയായിരുന്ന ഡോ. രാമസീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെന്നൈയിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ നാഡിമിഡിപ്പുകള്‍ നിലച്ചിരുന്നു. എങ്കിലും ആശുപത്രി അധികൃതര്‍ അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും അവര്‍ തുറന്നടിച്ചു.
 
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനിടയില്‍ അസുഖത്തിന് ശമനമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 20 ദിവസത്തിനകം ചെന്നൈ മറീന ബീച്ചിലുള്ള എംജിആര്‍ സമാധിക്കടുത്ത് പണികള്‍ ആരംഭിച്ചതായി ഡോക്ടര്‍ ചൂണ്ടിക്കാണിച്ചു. ആശുപത്രിയുടെ ഈ പ്രവര്‍ത്തികള്‍ സഹിക്കാതെ താന്‍ അവിടെ നിന്നും രാജി വയ്ക്കുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. 
 
ജയയുടെ കവിളുകളില്‍ കണ്ട തുളകള്‍ എംബാം ചെയ്തതിന് തെളിവാണെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ ശശികലയുടെ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാവുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഒരിക്കൽ പോലും അമ്മയെ കാണിക്കാൻ ശശികല അനുവദിച്ചിരുന്നില്ലെന്ന് പനീർസെൽവം ആരോപിച്ചിരുന്നു. ഇതോടെ ശശികലയുടെ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാവുകയാണ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഒപിഎസിന് പിന്തുണ പ്രഖ്യാപിച്ച് എഡിഎംകെ എംപിമാര്‍; പിന്തുണ അറിയിച്ചത് കൃഷ്‌ണഗിരി, നാമക്കല്‍ എംപിമാര്‍

കാവല്‍മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച് രണ്ട് എം പിമാര്‍ ഒ പി എസ് ...

news

യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് സംഘി ആക്രമമെന്ന് ആഷിഖ് അബു

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. ...

news

തമിഴ്മക്കളെ തനിക്കൊപ്പം നിർത്താൻ കരുക്കൾ നീക്കി ഒപിഎസ്, ശശികലയ്‌ക്കെതിരെ പ്രതിഷേധറാലി; മറീനബീച്ച് വീണ്ടും ജനസാഗരമാകുമോ?

മുഖ്യമന്ത്രിയാകാൻ കരുക്കൾ നീക്കുന്ന ശശികല നടരാജനെ തീർത്തും പ്രതിരോധത്തിലാക്കുന്ന ...

news

സമരം നിർത്തിയെന്ന് പറഞ്ഞവർ പിന്നെ രണ്ടാമത് വന്ന് ഒപ്പിട്ടതെന്തിന്? എസ് എഫ് ഐയ്ക്കെതിരെ രുക്ഷവിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

ലോ കോളേജ് വിഷയത്തിൽ സി പി എമ്മിനെതിരേയും എസ് എഫ് ഐയ്ക്കെതിരേയും രൂക്ഷവിമർശനവുമായി സി പി ഐ ...

Widgets Magazine