Widgets Magazine
Widgets Magazine

ഒളിവിലുള്ള എംഎല്‍എമാര്‍ക്കായി ശശികല സിങ്കം 3 പ്രദര്‍ശിപ്പിച്ചോ ?; 10,000 രൂപ ദിവസ വാടകയുള്ള റിസോര്‍ട്ടിലെ മുറികളില്‍ വന്‍ ആഘോഷം - കാവലായി മന്നാര്‍ഗുഡി മാഫിയ!

ചെന്നൈ, വെള്ളി, 10 ഫെബ്രുവരി 2017 (18:25 IST)

Widgets Magazine
  AIADMK , Sasikala natarajan , O Panneerselvam , chennai , tamilnadu , അണ്ണാ ഡി എം കെ എം  , ശശികല നടരാജന്‍ , ഒ പനീര്‍ സെല്‍‌വം , റിസോര്‍ട്ട്

തമിഴ് രാഷ്‌ട്രീയത്തില്‍ നിശ്ചിതത്വം തുടരുന്നതിനിടയില്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന അണ്ണാ ഡി എം കെ എം എല്‍ എമാര്‍ക്ക് സമയം പോകുന്നതിനായി സൂര്യയുടെ പുതിയ ചിത്രം സിംങ്കം 3 പ്രദര്‍ശിപ്പിച്ചതായി റിപ്പോര്‍ട്ട്. പുറല്‍ ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ ഒരു റിസോര്‍ട്ടിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം എല്‍എഎമാര്‍ക്കായി പ്രമുഖ നടന്‍ കലാരൂപമായ കരകാട്ടവും അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. പതിനായിരം രൂപ ദിവസ വാടകയുള്ള റിസോര്‍ട്ടിലെ മുറികളില്‍ രാജകീയമായ ജീവിതമാണ് ഇവര്‍ നയിക്കുന്നത്. ചുറ്റും കടലും കായലുമുള്ള റിസോര്‍ട്ടില്‍ ബോട്ടിംഗ് അടക്കമുള്ള വിനോദ പരിപാടികള്‍ ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അതേസമയം, ഹോട്ടലില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുകയും ടെലിവിഷന്‍ കാണാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടുമില്ല.

എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടുകള്‍ക്ക് മുമ്പില്‍ വലിയ മാധ്യമ പടയാണ് തമ്പടിച്ചിരിക്കുന്നത്. എന്നാല്‍ ആരേയും റിസോര്‍ട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലാണ് റിസോര്‍ട്ട്. കൂടാതെ മന്നാര്‍ഗുഡിയില്‍ നിന്നും ബൗണ്‍സര്‍മാരേയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എംഎല്‍എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി രാവിലെ ചോദിച്ചിരുന്നു. എംഎല്‍എമാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്കി. അതേസമയം, എംഎല്‍എമാര്‍ സുരക്ഷിതരാണെന്ന് ശശികല പക്ഷം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുണ ഉറപ്പിച്ച് ഒപിഎസ് സംഘം; രാപകലില്ലാതെ പണിയെടുക്കുന്നത് ആറുപേര്‍ അടങ്ങുന്ന ഐടി സംഘം

മുഖ്യമന്ത്രി പദവിയില്‍ തുടരുന്നതിന് എം എല്‍ എമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ശ്രമം ...

news

ഇനിമുതല്‍ പാസ്‌പോര്‍ട്ട് അതിവേഗം ലഭിക്കും; മോദി സര്‍ക്കാരിന്റെ പദ്ധതിക്ക് വന്‍ വരവേല്‍പ്പ്!

പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി രാജ്യത്തെ വിവിധ ...

news

ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊന്നു; സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവിനെ പിന്നാലെ എത്തിയ സംഘം വെട്ടി വീഴ്‌ത്തി

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ പട്ടാപ്പകല്‍ വെട്ടേറ്റു ...

news

ബിജെപിക്ക് വമ്പന്‍ തിരിച്ചടി; ബിഡിജെഎസ് ഇനി ഇടത്തോട്ടോ ?!

നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും മുമ്പും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതോടേ ബിഡിജെഎസ് ...

Widgets Magazine Widgets Magazine Widgets Magazine