ജയലളിതയുടെ അപ്പീല്‍: പ്രത്യേക കോടതിയില്‍ വാദം തുടങ്ങി

ജയലളിത , പ്രത്യേക കോടതി , സുപ്രീം കോടതി , സ്വത്ത് സമ്പാദനക്കേസ്
ബാംഗ്ലൂര്‍| jibin| Last Updated: തിങ്കള്‍, 10 ഫെബ്രുവരി 2020 (15:26 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രി നൽകിയ അപ്പീലിൽ പ്രത്യേക കോടതിയില്‍
വിചാരണ ആരംഭിച്ചു. വാദം കേൾക്കുന്നത് കുറച്ചുദിവസത്തേക്ക് നീട്ടിവയ്ക്കണമെന്ന് ജയലളിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുമതി നിഷേധിക്കുകയായിരുന്നു.

ജയലളിത നൽകിയ അപ്പീല്‍ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ജസ്റ്റിസ് സിആർ കുമാരസ്വാമിയുടെ പ്രത്യേക ബഞ്ചാണ് വാദം കേൾക്കുന്നത്. തനിക്ക് ഡൽഹിയിൽ നിന്ന് മുതിർന്ന അഭിഭാഷകരുടെ സേവനം ആവശ്യമായ സാഹചര്യത്തില്‍ വാദം നീട്ടിവെക്കണമെന്നാണ് ജയലളിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോൾ 66,65 കോടി രൂപ ജയലളിത സമ്പാദിച്ചുവെന്നാണ് കേസ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :