ജയലളിത ജയില്‍മോചിതയായി

ബംഗളുരു| Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (15:23 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി ജാമ്യം ലഭിച്ച ജയില്‍ മോചിതയായി. പരപ്പന അഗ്രഹാര ജയിലില്‍നിന്നുമാണ് ജയലളിത മോചിതയായത്. 7500 പൊലീസുകാരെ 32 കിലോമീറ്റര്‍ ദൂരത്തില്‍ വിന്യസിപ്പിച്ച് സുരക്ഷ ഒരുക്കിയാണ് ജയലളിതയെ പുറത്തിറക്കിയത്. മൂന്ന് മണിക്ക് ശേഷമാണ് ജയില്‍ വളപ്പില്‍നിന്നും പ്രത്യേക വാഹനത്തില്‍ ജയലളിത പുറത്തിറങ്ങിയത്.

പ്രത്യേക ദൂതന്‍ മുഖേന എത്തിക്കുന്ന ഉത്തരവ് ജയിലില്‍ കൈമാറി. തുടര്‍ന്ന് ജയിലിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൂന്ന് മണിയോടെ ജയലളിത ജയിലില്‍ നിന്ന് പുറത്തിറങ്ങി. ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്കാണ് ജയലളിത പോയത്.

ചെന്നൈയിലെത്തുന്ന ജയലളിതയ്ക്ക് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഇന്നലെ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ തന്നെ തമിഴ്നാട്ടില്‍ എഐഎഡി‌എംകെ ആഘോഷം തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പനീര്‍‌ശെല്‍‌വം അടക്കമുള്ള മന്ത്രിസഭയിലെ ഭൂരിപക്ഷ അംഗങ്ങളും ജയലളിതയെ അനുഗമിക്കുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :