ജയലളിതയുടെ വിചാരണയ്‌ക്കായി ചെലവഴിച്ച പണം ആവശ്യപ്പെട്ട് കര്‍ണാടക രംഗത്ത്

ജയലളിത , തമിഴ്‌നാട് , കര്‍ണാടക , കര്‍ണാടക നിയമമന്ത്രി
ബംഗലരൂ| jibhin| Last Modified വെള്ളി, 5 ജൂണ്‍ 2015 (12:04 IST)
കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ ജയലളിതയുടെ വിചാരണായ്‌ക്കും സുരക്ഷയ്‌ക്കുമായി
ചെലവഴിച്ച തുക ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ തമിഴ്‌നാടിന് അപേക്ഷ നല്‍കും. എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിതയ്‌ക്കും മറ്റ് മൂന്ന്‌പേര്‍ക്കുമെതിരെ ഉണ്ടായിരുന്ന കേസിന്റെ വിചരണയ്‌ക്കായി ചെലവഴിച്ച 5.11 കോടി രൂപ തിരിച്ചടയ്‌ക്കാനാണ് തമിഴ്‌നാട് ആവശ്യപ്പെടുന്നത്. കര്‍ണാടക നിയമമന്ത്രി ടിബി ജയചന്ദ്രയാണ് ഈ കാര്യം അറിയിച്ചത്.

ജയലളിതയുടെ സുരക്ഷയ്‌ക്കായി എത്ര രൂപയാണ് ചെലവായതെന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിശോധിച്ചുവരികയാണ്. മുഖ്യമന്ത്രിയായിരിക്കുന്ന തമിഴ്‌നാട്ടില്‍ കേസിന്റെ വിചാരണ നീതിപൂര്‍വം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ സെക്രട്ടറി കെ അന്‍പഴകന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നായിരുന്നു വിചാരണ കര്‍ണാടകയിലേക്ക് മാറ്റിയത്. 2003 നവംബര്‍ 18നാണ് തമിഴ്‌നാട്ടില്‍ നിന്ന് കേസിന്റെ വിചാരണ കര്‍ണാടകയിലേക്ക് മാറ്റിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :