ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് പുതിയെ മെഡിക്കല്‍ ബുള്ളറ്റിന്‍; ജീവന്‍ നിലനിര്‍ത്തുന്നത് ഇസിഎംഒ സംവിധാനത്തിന്റെ സഹായത്തോടെ

ജയലളിതയുടെ നില അതീവ ഗുരുതരം; പുതിയെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

  jayalalitha , apollo hospital , Tamil nadu , Amma , jaya , ECMO , ഇസിഎംഒ , മുഖ്യമന്ത്രി ജയലളിത , റിച്ചാർഡ് ബെയ്‍ലി , അപ്പോളോ ആശുപത്രി , ചെന്നൈ
ചെന്നൈ| jibin| Last Updated: തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (13:07 IST)
ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന തമിഴ്‌നാട്
മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. സംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലര്‍ത്തുന്നതെന്ന് 12.30 ഓടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡൽഹി എയിംസിൽനിന്നുള്ള മെഡിക്കൽ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ ചികിത്സ നടക്കുന്നത്.
ജയലളിതയുടെ ഹൃദയവും ശ്വാസകോശങ്ങളും പ്രവർത്തിക്കുന്നതു യന്ത്രത്തിന്റെ സഹായത്തോടെയാണ്. ലവിൽ ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലാണു ജയലളിതയുള്ളത്.

ജയലളിതയെ ചെന്നൈയിലെത്തി പരിശോധിച്ച ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധൻ ഡോ റിച്ചാർഡ് ബെയ്‍ലിയുടെ നിര്‍ദേശം അനുസരിച്ചാണ് ചികിത്സകള്‍ നടക്കുന്നത്. ശ്വസകോശത്തിലെ അണുബാധ സ്ഥിതി ഗുരുതരമാക്കുന്നതായി റിപ്പോർട്ടുണ്ട്.

ജയലളിതയുടെ ആരോഗ്യവിവരത്തിൽ ആശങ്ക ശക്തമായ സാഹചര്യത്തിലണ് ജനങ്ങളും പ്രവർത്തകരും ആപ്പോളോ ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകുകയാണ്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ചെന്നൈയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :