ജയലളിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

ബാംഗ്ലൂര്‍| Last Updated: ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (16:40 IST)
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നാലു വര്‍ഷം തടവിന് ശിക്ഷിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ
ബുധനാഴ്ച
പരിഗണിക്കും. കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല പ്രത്യേക ബെഞ്ചാണ് പരിഗണിക്കുന്നത്.

ആദ്യം ജാമ്യ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജയയുടെ അഭിഭാഷകര്‍ കോടതിക്ക് നിവേദനം സമര്‍പ്പിച്ചു. തുടര്‍ന്നാണ് ഹര്‍ജി നാളെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്.


ജാമ്യാപേക്ഷയ്ക്ക് പുറമേ നാലുവര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ച പ്രത്യേക കോടതി ഉത്തരവ് തടയണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള മറ്റൊരു ഹര്‍ജിയും നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കാനാകില്ലെന്ന് അറിയിച്ചു. അവധിക്കാല ബെഞ്ചായതിനാല്‍ ഈ ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് കോടതി അറിയിച്ചത്.

സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനിയാണ് ജയലളിതയ്ക്ക് വേണ്ടി ഹാജരായത്. അതേസമയം, തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത പനീര്‍ ശെല്‍വം ജയലളിതയെ കാണാന്‍ ബാംഗ്ലൂരിലെത്തിയെങ്കിലും സന്ദര്‍ശനാനുമതി ലഭിച്ചില്ല.

18 വര്‍ഷം മുന്‍പുള്ള അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ ശനിയാഴ്ചയാണ് ദിവസമാണ് ജയലളിതയ്ക്ക് പ്രത്യേക കോടതി ശിക്ഷവിധിച്ചത്. നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് വിധിച്ചത്. ജയയെ കൂടാതെ തോഴി ശശികല, ബന്ധു ഇളവരശി, വളര്‍ത്തുപുത്രന്‍ സുധാകരന്‍ എന്നിവരെയും ശിക്ഷിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :