ജയലളിതയുടെ വിധി തിങ്കളാഴ്‌ചയറിയാം, സുരക്ഷാവലയത്തില്‍ കോടതി പരിസരം

   അനധികൃത സ്വത്ത് സമ്പാദനക്കേസ് , തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത , ജയലളിത
ബംഗളൂരു| jibin| Last Updated: ഞായര്‍, 10 മെയ് 2015 (18:21 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍പ്പെട്ട തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അപ്പീലില്‍ കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജയലളിതയെ കൂടാതെ മറ്റ് മുന്നു പേരുടെ കൂടെ വിധി ഉണ്ടാകും. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ വിധി പറയുമെന്നാണ് റിപ്പോര്‍ട്ട്. അപ്പീല്‍ പരിഗണിക്കാന്‍ ജസ്റീസ് സി. ആര്‍ കുമാരസ്വാമിയെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.

വിധി പറയുന്ന സാഹചര്യം കണക്കിലെടുത്ത് കോടതിയുടെ പരിസരത്ത് വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുര്‍ത്തിയിരിക്കുന്നത്. ആയിരക്കണക്കിന് പൊലീസിനെയാണ് നഗരത്തില്‍ വിന്യസിക്കുക. ഉച്ചത്തില്‍ പാട്ട് വെക്കുന്നതിനും, ജാഥ നടത്തുന്നതുനും വിലക്ക് ഉണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഏത് തരത്തിലുള്ള പ്രകടനത്തെയും കോടതിയുടെ വളരെ അകലെവെച്ച് തന്നെ തടയാനാണ് അധികൃതരുടെ തീരുമാനം. കോടതിയുടെ പരിസരത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തരവ് മേയ് 12നു മുമ്പ് പുറപ്പെടുവിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2014 സെപ്റ്റംബര്‍ 27 നാണു ജയലളിതയേയും മറ്റു മൂന്നു പേരേയും നാലു വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :