തമിഴ് മക്കള്‍ അമ്മയ്ക്കായി എന്തും ചെയ്യും, വേണമെങ്കില്‍ കുരിശിലും കയറും

ചെന്നൈ| Last Updated: തിങ്കള്‍, 23 ഫെബ്രുവരി 2015 (17:40 IST)
ജയലളിതയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി എഐഎഡിഎംകെ പ്രവര്‍ത്തകന്‍ കുരിശിലേറി. പ്രശസ്ത കരാട്ടെ വിദഗ്ധന്‍ കൂടിയായ
ഷിഹാന്‍ ഹുസൈനിയാണ് ഇത്തരത്തിലുള്ള സാഹസികതയ്ക്ക് മുതിര്‍ന്നത്. ഷിഹാന്‍ നടത്തിയ സാഹസിയ പ്രകടനത്തിന്‍റെ ആറു മിനിറ്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.

മരക്കുരിശില്‍ കൈകള്‍ നീട്ടി നിന്ന ഹുസൈനിയുടെ കൈകളിലും കാലിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണി അടിച്ചു കയറ്റുന്ന തരത്തിലാണ് വീഡിയോ. അമ്മ എന്ന് എഴുതിയ വെളുത്ത ടീഷര്‍ട്ട് ധരിച്ചായിരുന്നു സാഹസിക പ്രകടനം. നേരത്തെ അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിരവധി അതിരുവിട്ട പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. നിരവധി പേരാണ് ജയലളിതയ്ക്കെതിരെ വിധി വന്നതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ജയലളിതയുടെ വിശ്വസ്തനായ ഒ പനീര്‍ശെല്‍വമാണു നിലവില്‍ തമിഴ്‌നാട് മുഖ്യമന്ത്രി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :