അമിത് ഷായുടെ മകന്റെ സ്വത്ത് വിവരം വെളിപ്പെടുത്തിയ ‘ദ വയറിന്’ വിലക്ക്

അമിത് ഷായുടെ മകന്റെ സ്വത്ത് വിവരം വെളിപ്പെടുത്തിയ ‘ദ വയര്‍’ ന്യൂസ് പോര്‍ട്ടലിന് വിലക്ക്

Amit Shah ,  Jay Amit Shah ,  the wair ,  അമിത് ഷാ ,  ജയ് ഷാ ,  ദ വയര്‍
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (11:48 IST)
അമിത് ഷായുടെ മകൻ ജയ് ഷായുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വാർത്ത പുറത്തുവിട്ട ന്യൂസ് പോര്‍ട്ടലായ ദ വയറിന് വിലക്കേര്‍പ്പെടുത്തി കോടതി. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി പറഞ്ഞത്.

അഹമ്മദാബാദ് സിവില്‍ കോടതിയാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്നും നീതി ലഭിക്കുന്നതിനായി മേല്‍ക്കോടതിയെ സമീപിക്കുമെന്നും ദ വയര്‍ അധികൃതര്‍ അറിയിച്ചു. തങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമമാണ് ഇതെന്നും ദി വയര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :