ജാര്‍ഖണ്ഡില്‍ 30 സര്‍ക്കാര്‍ വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ തീവെച്ചു നശിപ്പിച്ചു

റാഞ്ചി| VISHNU N L| Last Modified ശനി, 25 ജൂലൈ 2015 (12:00 IST)
ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ 30 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ തീവെച്ചു നശിപ്പിച്ചു.

ബെര്‍മോയിലെ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ പ്രൊജക്ട് സൈറ്റില്‍ വെളളിയാഴ്ച രാത്രി 100 ലേറെ മാവോവാദികള്‍ ആയുധങ്ങളുമായി എത്തുകയായിരുന്നു. തുടര്‍ന്ന് ഓഫീസ് തകര്‍ത്ത സംഘം വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു.

സുരക്ഷ ജീവനക്കാരെ ഓടിച്ചുവിട്ടശേഷമാണ് മാവോവാദികള്‍ ആക്രമണം നടത്തിയത്. സംസ്ഥാനത്തെ 24 ജില്ലകളില്‍ 18 ലും മാവോവാദികളുടെ സ്വാധീനം ശക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :