സർഫിംഗ് ചാംപ്യൻ മൈക്ക് ഫാനിംഗ് സ്രാവിന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

സര്‍ഫിംഗ് , മൈക്ക് ഫാനിംഗ് , ജഫ്രീക്കാ കടല്‍ തീരം , സ്രാവിന്റെ ആക്രമണം
മെൽബൺ| jibin| Last Modified തിങ്കള്‍, 20 ജൂലൈ 2015 (12:34 IST)
ലോകപ്രശസ്ത സര്‍ഫിംഗ് താരവും മൂന്നു തവണ ലോകചാംപ്യനായ ഓസ്ട്രേലിയൻ സർഫിംഗ് താരം മൈക്ക് ഫാനിംഗ്
കൊലയാളി സ്രാവിന്റെ വായിൽ നിന്നു അത്ഭുതകരമായി രക്ഷപെട്ടു. സിഡ്നിയിൽ നടന്ന ലോക സർഫിംഗ് ലീഗ് ഫൈനൽ മൽസരത്തിനിടെയാണ് ഫാനിംഗിന്റെ അത്ഭുത രക്ഷപെടൽ.

ദക്ഷിണാഫ്രിക്കയിലെ ജഫ്രീക്കാ കടല്‍തീരത്ത് പരിശീലനം നടത്തുകയായിരുന്നു മിക്ക് ഫാനിംഗ്. സര്‍ഫിംഗിന് പറ്റിയ തിര കാത്ത് കടലില്‍ നില്‍ക്കുമ്പോഴാണ് അടിയിലൂടെ ആരോ തന്റെ കാലില്‍ പിടിച്ചു വലിക്കുന്നതായി ഫാനിങ്ങിന് അനുഭവപ്പെട്ടത്. സ്രാവാണ് കാലില്‍ പിടികൂടിയിരിക്കുന്നത് എന്നറിഞ്ഞപ്പോഴും ഫാനിംഗ് ആത്മവിശ്വാസം കൈവിട്ടില്ല. സര്‍ഫിംഗ് ബോര്‍ഡ് കൊണ്ട് സ്രാവിനെ എതിരിട്ടു. രക്ഷാബോട്ടുകള്‍ എത്തിയാണ് ഫാനിംഗിനെ സ്രാവിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. സ്രാവിനോട് പൊരുതിനില്‍ക്കാന്‍ ഫാനിംഗ് കാണിച്ച ധീരതയാണ് ഇദ്ദത്തേിന്റെ ജീവന്‍ രക്ഷിച്ചത്.

ഫാനിഗിംന് അപകടം പറ്റിയതിനെ തുടര്‍ന്ന് ഞായറാഴ്ച നടക്കേണ്ടിയിരുന്ന ജെ ബേ ഓപണ്‍ ഫൈനല്‍ മാറ്റി വച്ചു. ദക്ഷിണാഫ്രിക്കയുടെ തീരപ്രദേശങ്ങളിലാണ് ഉപദ്രവകാരികളായ സ്രാവുകള്‍ ഏറ്റവും കൂടുതലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :