ബിജെപി നേതാവ് യശ്വന്ത് സിൻഹയെ ജയിലിലടച്ചു

ഹസാരിബാഗ് (ജാർഖണ്ഡ്)​| jibin| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (15:51 IST)
മുൻ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിൻഹ
ജുഡീഷ്യല്‍ കസ്റ്റഡിയില്‍.
യശ്വന്ത് സിൻഹയെ കൂടാതെ മറ്റ് 54 പേരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ജാർഖണ്ഡിൽ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന കേസിൽ ജാമ്യമെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ്
മുൻ കേന്ദ്ര മന്ത്രിക്ക് ജയില്‍വാസം വിധിച്ചത്.

തിങ്കളാഴ്ച ജാർഖണ്ഡിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ സമരം നടത്തുകയും ജെഎസ്ഇബി ഹസാരിബാഗ് ബ്രാഞ്ച് ജനറല്‍ മാനേജര്‍ ദനേഷ് ഝായെ
കെട്ടിയിടാന്‍ വനിത പ്രവര്‍ത്തകരോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

പിന്നീട്
ഓഫീസ് പൂട്ടിയിട്ട ശേഷം ധർണയും നടത്തി. എന്നാല്‍ സർക്കാർ ജീവനക്കാരനോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ദിനേഷ് ഝാ കോടതിയെ സമീപിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :