ജമ്മു|
Last Modified വെള്ളി, 9 ജനുവരി 2015 (17:14 IST)
കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭരണത്തിനുള്ള ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. നേരത്തെ
കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഒമര്‍ അബ്ദുളള ഗര്‍വര്‍ണ്ണറെ അറിയിച്ചിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷവും പ്രളയദുരിതവും കണക്കിലെടുത്ത് പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേറ്റെടുക്കേണ്ടത് അത്യാശ്യമാണന്ന് ഒമര്‍ അബ്ദുള്ള വ്യകതമാക്കി. ഗവര്‍ണറെ നേരിട്ടു കണ്ടപ്പോളാണ് തനിക്ക് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചത്.
പ്രളയക്കെടുതിയില്‍ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ അഭാവത്തില്‍ താറുമാറായതായും ഒമര്‍ ഗവര്‍ണ്ണറെ അറിയിച്ചിരുന്നു. അതിനാല്‍
പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേറ്റെടുക്കേണ്ടത് അത്യാശ്യമാണന്ന ഒമറിന്റെ ആവശ്യം അംഗീകരിച്ച് അടുത്ത തെരഞ്ഞെടുപ്പ് വരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണ്ണര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയം ഈ മാസം 19ന് അവസാനിക്കാനിരിക്കെയാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ പിഡിപിയോ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയോ ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ല. ഇരൂകൂട്ടര്‍ക്കും മാറിമാറി മുഖ്യമന്ത്രി സ്ഥാനമെന്ന ബി.ജെ.പിയുടെ കടുംപിടുത്തമാണ് സഖ്യചര്‍ച്ചയ്ക്ക് വിലങ്ങുതടിയായത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.