ജമ്മു കശ്‌മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; നാലുമരണം

ശ്രീനഗർ| JOYS JOY| Last Modified ഞായര്‍, 21 ഫെബ്രുവരി 2016 (11:03 IST)
ജമ്മു കശ്‌മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ തുടരുകയാണ്. ആർമി ക്യാപ്റ്റൻ, രണ്ട് സി ആർ പി എഫ് ജവാൻമാർ, ഒരു സിവിലിയൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ പാംപൂരിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.

പത്തു സൈനികർക്ക് പരുക്കേറ്റു. സർക്കാർ കെട്ടിടത്തിൽ ഒളിച്ചിരുന്നാണ് ജമ്മു - ശ്രീനഗർ ഹൈവേയിലൂടെ പോവുകയായിരുന്ന സി ആർ പി എഫിന്റെ ബസ് ആക്രമിച്ചത്. സൈനിക ഡ്രൈവർ ആർ.കെ റെയ്ന, ഹെഡ് കോൺസ്റ്റബിൾ ബോലെ സിങ് എന്നിവരാണ് കൊല്ലപ്പെട്ട ജവാൻമാരെന്ന് സൈന്യം സ്ഥിരീകരിച്ചു.

അതേസമയം, കെട്ടിടത്തിനകത്തുണ്ടായിരുന്ന മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരെയും രക്ഷപ്പെടുത്തിയതതായി സുരക്ഷാസേന അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :