പ്രേമിച്ചാല്‍ സീന്‍ കോണ്‍ട്രായാകും; പാകിസ്ഥാനില്‍ പ്രണയദിനത്തിന് വിലക്ക്!

പ്രണയദിനം , പാകിസ്ഥാന്‍ , പാകിസ്ഥാനില്‍ പ്രണയദിനം വിലക്കുന്നു, ഭീകരര്‍
ഇസ്ലാമബാദ്| jibin| Last Updated: വ്യാഴം, 11 ഫെബ്രുവരി 2016 (15:00 IST)
ഭീകരസംഘടനകളുടെ അതിപ്രസരമുള്ള പാകിസ്ഥാനില്‍ പ്രണയദിനത്തിന് വിലക്ക് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. തീവ്ര ഇസ്‌ലാം സംഘടനകളുടെയും മതപണ്ഡിതരുടെ എതിര്‍പ്പും പരിഗണിച്ചാണ് പ്രണയദിനവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും വിലക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

തലസ്ഥാനമായ ഇസ്ലാമബാദില്‍ ഒരു ആഘോഷവും ചടങ്ങുകളും അനുവദിക്കില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. . എന്നാൽ,​ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ആഭ്യന്തരമന്ത്രി നിസാർ അലി ഖാന്റെ നിർദ്ദേശങ്ങൾ പ്രകാരം തലസ്ഥാനത്ത് പ്രണയദിനം വിലക്കാൻ ഉത്തരവായതായി മന്ത്രാലയ വൃത്തങ്ങളാണ് സൂചിപ്പിക്കുന്നത്.

നേരത്തെയും പ്രണയദിനങ്ങള്‍ പോലെയുള്ള ആഘോഷങ്ങള്‍ക്ക് പാകിസ്ഥാനില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ എതിര്‍പ്പുകള്‍ ശക്തമാകുകയാണ്. ജമാത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക സംഘടനകളാണ് എതിര്‍പ്പും പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :