അതിർത്തിയിൽ പാക് വെടിവെയ്പ്പ്; നാല് ജവാന്മാർക്ക് വീരമൃത്യു, വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ വീണ്ടും ലംഘിച്ചു

കശ്മീരിൽ വീണ്ടും വെടിവെയ്പ്പ്

അപർണ| Last Modified ബുധന്‍, 13 ജൂണ്‍ 2018 (08:18 IST)
ജമ്മു കശ്മീരിലെ സാംബ ജില്ലയിലുണ്ടായ പാക്ക് വെടിവയ്പ്പിൽ നാലു ബി എസ് എഫ് ജവാന്മാർക്ക് വീരമൃത്യു. ഇവരിൽ ഒരാൾ ബിഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റാണ്. മൂന്നു പേർക്കു പരുക്കേറ്റിട്ടുണ്ട്. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

രാംഗഡ് സെക്ടറിൽ ഇന്നലെ രാത്രി പാക്കിസ്ഥാൻ റേഞ്ചേഴ്സ് യാതൊരു പ്രകോപനങ്ങളും കൂടാതെ വെടിവയ്പ്പു നടത്തിയെന്നും നാലു ജവാന്മാർ കൊല്ലപ്പെട്ടുവെന്നും ബിഎസ്എഫ് ഐജി റാം അവ്താർ പറഞ്ഞു. റംസാനോട് അനുബന്ധിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാകിസ്ഥാന്റെ സമീപത്ത് നിന്നും ഇങ്ങനെയൊരു നീക്കമുണ്ടാകുന്നത്.

രാജ്യാന്തര അതിർത്തിയിൽ വെടിനിർത്തലിന് പാക്കിസ്ഥാൻ റേഞ്ചേഴ്സും ബിഎസ്എഫും തമ്മിൽ തീരുമാനമായിരുന്നു. പാക്ക് റേഞ്ചേഴ്സിൽനിന്ന് ശ്കതമായ വെടിവയ്പ്പുണ്ടായതോടെ ഇന്ത്യയും തിരിച്ചടിച്ചിരുന്നു. ഈ മാസം രാജ്യാന്തര അതിർത്തിയിൽ നടക്കുന്ന രണ്ടാമത്തെ വലിയ വെടിനിർത്തൽ കരാർ ലംഘനമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :