കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കൽ ബോർഡും, ശരീരത്തിലുള്ള16 മുറിവുകൾ വീണപ്പോഴുള്ളത്

ചൊവ്വ, 12 ജൂണ്‍ 2018 (11:43 IST)

കേരളത്തെ ഞെട്ടിച്ച കേസായിരുന്നു ജോസഫിന്റെ മരണം. കെവിന്റെ ദുരൂഹമരണത്തിന് പിന്നിലെ കാരണം വ്യക്തമായിരിക്കുകയാണ് ഇപ്പോൾ. കെവിന്‍ ജോസഫ് വെള്ളത്തില്‍ മുങ്ങി മരിച്ചത് തന്നെയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. 
 
റിപ്പോര്‍ട്ട് ഐ.ജി വിജയ് സാഖറെയ്ക്ക് കൈമാറി. കെവിനെ കണെത്തിയ സ്ഥലത്ത് ഒരിക്കൽ കൂടി തിരച്ചിൽ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോ‌ര്‍ട്ടിലെ സൂചനകളെ ശരിവയ്‌ക്കുന്നതാണ് ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും. 
 
മരണകാരണമായേക്കാവുന്ന പരിക്കുകളൊന്നും കെവിന്റെ ശരീരത്തിലില്ല. ആകെയുള്ള 16 മുറിവുകളില്‍ കൂടുതലും വീണപ്പോള്‍ ഉരഞ്ഞ് സംഭവിച്ചതാണ്. മുഖത്തേറ്റ ചതവുകള്‍ മര്‍ദ്ദനത്തിന്റേതാണെങ്കിലും ഇത് മരണകാരണമാണെന്നു പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘നിന്റെ അപ്പൻ എന്നെ തല്ലുമായിരിക്കും, സാരമില്ല അപ്പനല്ലേ തല്ലിക്കോട്ടെ’- കെവിന്റെ വാക്കുകൾ ഓർത്തെടുത്ത് നീനു

വീട്ടുകാരിൽ നിന്നും വഴക്കും ബഹളും ഉണ്ടാകുമെന്ന ഉറപ്പിൽ തന്നെയായിരുന്നു കെവിനും നീനുവും ...

news

കെവിന്റെ ശരീരത്തിലുള്ള 16 മുറിവുകൾ എങ്ങനെയുണ്ടായി?

കേരളത്തെ ഞെട്ടിച്ച മരണമായിരുന്നു കെവിന്റേത്. കെവിന്റെ മരണ കാരണം സംബന്ധിച്ച് വ്യക്തത ...

news

മഞ്ജുവിന്റെ വീട്ടിൽ ഞാൻ പോയത് വെറുതെ അല്ല- ദിലീപ് പറയുന്നു

നടി മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് ...

news

ചികിത്സയ്ക്കെത്തിയ യുവതിയെ ആശുപത്രിയിൽ വെച്ച് മാനഭംഗപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർ ...

Widgets Magazine