ചെന്നൈ|
jibin|
Last Modified വെള്ളി, 20 ജനുവരി 2017 (20:07 IST)
ജെല്ലിക്കെട്ട് നിരോധനത്തിനെതിരായ തമിഴ്‌നാട്ടിലെ ജനകീയ പ്രക്ഷോഭം വിജയത്തിലേക്ക്. ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സിന് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. നിയമന്ത്രിയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഇനി രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഓര്‍ഡിനന്‍സിന് രാഷ്‌ട്രപതി അംഗീകാരം നല്‍കുമെന്നാണ് സൂചന. രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ഞായറാഴ്‌ച ജെല്ലിക്കെട്ട് നടന്നേക്കുമെന്നാണ് ചെന്നൈയില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ട്.
അതേസമയം, ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നും ജെല്ലിക്കെട്ട് നടത്തണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ വൻ പ്രക്ഷോഭമാണ് നടക്കുന്നത്. യുവാക്കളും ചലച്ചിത്ര പ്രവർത്തകരുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് ചെന്നൈയിലെ മറീന ബീച്ചിൽ ഒത്തുകൂടിയിരിക്കുന്നത്.
കേന്ദ്രസർക്കാർ പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിക്കും വരെ പിരിഞ്ഞുപോകില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.