ജെല്ലിക്കെട്ട് വിഷയം: ബസുകളും ട്രെയിനുകളും തടഞ്ഞു, ജനങ്ങൾ ദുരിതക്കയത്തിൽ

ജെല്ലിക്കട്ടിനായുള്ള ജനമുന്നേറ്റം നാലാം ദിവസത്തിലേക്ക്

Movie, Surya, Dhanush, Jellikkettu, Chennai, A R Rahman, സിനിമ, സൂര്യ, ധനുഷ്, ജെല്ലിക്കെട്ട്, ചെന്നൈ, എ ആർ റഹ്മാൻ
ചെന്നൈ| സജിത്ത്| Last Updated: വെള്ളി, 20 ജനുവരി 2017 (11:17 IST)
ജെല്ലിക്കെട്ട് വിഷയം തമിഴ്നാട്ടില്‍ കത്തിപ്പടരുന്നു. തമിഴകത്ത് പണ്ട് നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനു സമാനമായ തരത്തിലുള്ള പ്രതിഷേധമാണ് ആളിക്കത്തുന്നത്. തമിഴ്നാട്ടിൽ മുമ്പൊരിക്കലും കാണാത്ത കൂട്ടായ്മയാണ് ഇക്കാര്യത്തിൽ കാണുന്നത്. ജെല്ലിക്കെട്ടിന് അനുമതി തേടി തെരുവിലിറങ്ങിയ വിദ്യാർഥികളുടെ പ്രക്ഷോഭം അതിശക്തമായിതന്നെയാണ് നാലാം ദിനത്തിലേക്ക് പ്രവേശിച്ചത്.

വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണ അറിയിച്ച് വ്യാപാരി, മോട്ടോർ വാഹന, ബസ് തൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുട്. തമിഴകം പൂർണമായും നിശ്ചലമായ അവസ്ഥയാണുള്ളത്. രാവിലെ സർവീസ് നടത്തിയിരുന്ന ബസുകൾ ഇപ്പോൾ തടയുകയാണ്. പല ബസ് ഡിപ്പോയിൽ നിന്നും ബസുകൾ പോകുന്നതിനോ കയറുന്നതിനോ സമരാനുകൂലികൾ സമ്മതിക്കുന്നില്ല.

വടപളനി ബസ് ഡിപ്പോയുടെ മുന്നിൽ കിടന്നുകൊണ്ടാണ് സമരാനുകൂലികൾ പതിഷേധിക്കുന്നത്. ഷെയർ ഓട്ടോ അടക്കമുള്ളവ സർവീസ് നടത്തുന്നില്ല.
സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിലുള്ളത്. സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. കുടിക്കാനുള്ള വെള്ളം പോലും ഒരു കടയിലും കിട്ടുന്നില്ല. നിരവധി ജനങ്ങളാണ് വാഹനങ്ങൾ കിട്ടാതെ ബസ് ഡിപ്പോകൾക്ക് മുന്നിൽ നിൽക്കുന്നത്.

എവി‌എം സ്റ്റുഡിയോ, ഭരണി സ്റ്റുഡിയോ എന്നിവയുടെ മുന്നിലും ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ നേതൃത്യത്തിൽ പ്രക്ഷോഭം തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് രണ്ടു ദിവസത്തിനുള്ളില്‍ ജല്ലിക്കെട്ട് നടത്താമെന്ന് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം അറിയിച്ചു. ഇതിനായി, രണ്ട് ദിവസത്തിനുള്ളില്‍ പ്രത്യേക ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കുമെന്നും ആളുകള്‍ സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :