എഎസ് കിരണ്‍ കുമാര്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഐഎസ്ആര്‍ഒ, എഎസ് കിരണ്‍ കുമാര്‍, ന്യൂഡല്‍ഹി
ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 13 ജനുവരി 2015 (08:15 IST)
ഇന്ത്യന്‍ ബഹിരാകാശ സംഘടനയായ ഐഎസ്ആര്‍ഒയുടെ പുതിയ അമരക്കാനായി എഎസ് കിരണ്‍ കുമാറിനെ നിയമിച്ചു. ഡിസംബര്‍ 31ന് വിരമിച്ച കെ. രാധാകൃഷ്ണന്‍െറ പിന്‍ഗാമിയായി മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കര്‍ണാടക സ്വദേശിയായ ഇദ്ദേഹം അഹ്മദാബാദിലെ സ്പേസ് ആപ്ളിക്കേഷന്‍ സെന്‍റര്‍ ഡയറക്ടറായിരുന്നു

ബഹിരാകാശ വകുപ്പ് സെക്രട്ടറി, ബഹിരാകാശ കമീഷന്‍ അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിക്കും. ഇന്ത്യയുടെ അഭിമാന ഗ്രഹാന്തര ദൌത്യവുമായ മംഗള്‍‌യാന്റെ അണിയറ ശില്‍പ്പികളിലൊരാളാണ് കിരണ്‍കുമാര്‍. മംഗള്‍യാനിലെ അഞ്ച് ശാസ്തീയ ഉപകരണങ്ങളില്‍ മൂന്നെണ്ണം നിര്‍മിച്ച സംഘത്തിന് നേതൃത്വം നല്‍കിയത് ഇദ്ദേഹമാണ്.

ബാംഗ്ളൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഇലക്ട്രോണിക്സില്‍ എം.എസ്സിയും ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സില്‍നിന്ന് ഫിസിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക്കും നേടി 1975ലാണ് ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ പരിഗണിച്ച് രാജ്യം പത്മശ്രീ ബഹുമതുഇ നല്‍കി ആദരിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :