കൊല്ലേണ്ടവരുടെ പട്ടികയില്‍ 285 ഇന്ത്യാക്കാര്‍; ഭീകരര്‍ രാജ്യത്ത് നിലയുറപ്പിക്കുന്നു

നാലായിരത്തോളം പ്രമുഖരെ വധിക്കാനാണ് ഐഎസ് ഭീകരര്‍ ലിസ്‌റ്റ് തയാറാക്കിയിരിക്കുന്നത്

ഇസ്ലമിക്  സ്‌റ്റേറ്റ്  , ഐ എസ്  , ഭീകരര്‍ , ഇന്ത്യ
മുംബൈ| jibin| Last Modified വ്യാഴം, 23 ജൂണ്‍ 2016 (11:45 IST)
കൊല്ലാന്‍ ഉദ്ദേശിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യയില്‍ 285 ഇന്ത്യാക്കാര്‍ ഉണ്ടെന്ന് ഇസ്ലമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരെ അനുകൂലിക്കുന്ന സംഘടനകള്‍. ഭീകരരുടെ സ്വകാര്യ ചാനലിന്റെ ടെലഗ്രാമിലൂടെയാണ് കൊലപ്പെടുത്തേണ്ടവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

ലോകത്തെ നാലായിരത്തോളം പ്രമുഖരെ വധിക്കാനാണ് ഐഎസ് ഭീകരര്‍ ലിസ്‌റ്റ് തയാറാക്കിയിരിക്കുന്നത്. ഇതില്‍ 285 ഇന്ത്യാക്കാര്‍ ഉണ്ടെന്നതാണ് പ്രത്യേകത. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍‌സ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഉന്നത നേതാക്കളും പ്രമുഖരുമാണ് പട്ടികയിലുള്ളത്.

ലിസ്‌റ്റിലുള്ളവരെ എത്രയും വേഗം കൊലപ്പെടുത്താനാണ് ഭീകരസംഘടനകള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പട്ടികയിലുള്ളവരെ എങ്ങനെ വേണമെങ്കിലും കൊല്ലാം എന്നാണ് നിര്‍ദേശം. അതേസമയം, ഐ എസ് അനുകൂല ഭീകര സംഘടനകളുടെ ശക്തി കുറഞ്ഞതായിട്ടാണ് വിവരമെങ്കിലും ഇവര്‍ക്ക് ശക്തമായ നിര്‍ദേശം ലഭിച്ചാല്‍ പ്രവര്‍ത്തനം സജീവമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :