ഒടുക്കം അവര്‍ ഇന്ത്യയിലുമെത്തി... കാത്തിരിക്കാം കൊടിയ ഭീകരതയ്ക്കായി

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (13:40 IST)
ആഗോള ഭീകരതയുടെ പര്യായമായി മാറിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരപ്രവര്‍ത്തനം ഇന്ത്യയിലേക്ക് വ്യാപിച്ചതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍. ബംഗളുരുവില്‍ നിന്ന് മസ്‌ദൂര്‍ മെഹ്‌ദി എന്ന ഐ‌എസ് റിക്രൂട്ടറിനെ പിടികൂടിയതും ജമ്മു കശ്‌മീര്‍ അതിര്‍ത്തിയില്‍നിന്നു കഴിഞ്ഞ മേയ്‌ 29 നു പിടിയിലായ തമിഴ്‌നാട്‌ വെല്ലൂര്‍ ജില്ലയിലെ ആമ്പൂര്‌ സ്വദേശിയായ നസീര്‍ അഹമ്മദിന്റെ മകന്‍ ജാഹീര്‍ ഹുസൈന്‍ (24) എന്ന യുവ എന്‍ജിനീയറും ഭീകരപ്രവര്‍ത്തനത്തിന്റെ വ്യാപ്തിയാണ് സൂചിപ്പിക്കുന്നത്.

പിടിയിലായ രണ്ടു യുവാക്കളുടെ ലാപ്‌ടോപ്പുകളും മറ്റു രേഖകളും പരിശോധിക്കുകയും ചെയ്തതില്‍ നിന്ന് ഇന്ത്യയിലെ ഇവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ കണ്ടെത്തിയിരുന്നു. അതിനിടെ തമിഴ്‌നാട്ടില്‍ 24 യുവാക്കള്‍ ഐ.എസ്‌.ഐ.എസ്‌.(ഐസിസ്‌) എന്ന മുദ്രണംചെയ്‌ത കറുത്ത ടീഷര്‍ട്ട്‌ ധരിച്ച്‌ വിരലുയര്‍ത്തി കാണിക്കുന്ന ഗ്രൂപ്പ്‌ ഫോട്ടോ ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നതും എന്‍.ഐ.എയും കേന്ദ്ര ഐ.ബിയും അതീവഗൗരവത്തോടെയാണു കാണുന്നത്‌. ഇന്ത്യയില്‍ ഐസിസിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നതിന്റെ സൂചനയാണീ ഗ്രൂപ്പ്‌ ഫോട്ടോയെന്നു കരുതുന്നു.

കര്‍ണാടകത്തില്‍ ഐ.എസിലേക്ക്‌ ആളുകളെ റിക്രൂട്ട്‌ ചെയ്യുന്ന ചുമതലക്കാരനായിരുന്നു മെഹ്‌ദി. മെഹ്ദിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രഹ്തില്‍ ഇന്ത്യയിഉലെ ഐ‌എസിന്റെ സമ്പൂര്‍ണ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നസീര്‍ അഹമ്മദ് കശ്മീര്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍‌നോട്ടമായിരുന്നിരിക്കാം എന്നാണ് കരുതുന്നത്. ഇയാളുടെ പക്കല്‍ നിന്ന് കശ്മീരിലെ വിവിധ ബാങ്കുകളുടെ എ‌റ്റി‌എം കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ട്. വാണിയമ്പാടിയിലെ സ്വകാര്യ എന്‍ജിനീയറിങ്‌ കോളജില്‍ ബിഇ കമ്പ്യൂട്ടര്‍ സയന്‍സ്‌ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരിക്കെ വീട്ടുകാരറിയാതെ ഇയാള്‍ മുങ്ങുകയായിരുന്നു. അതിനുശേഷമാണു ഐഎസുമായി ബന്ധപ്പെടുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :