മുംബൈയിലും ഐ എസ് റിക്രൂട്ട്മെന്റ്; മലയാളി അധ്യാപകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പരാതി

മുംബൈയില്‍ നിന്ന് ദമ്പതികളടക്കം അഞ്ചുപേര്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് രാജ്യംവിട്ടതായി റിപ്പോര്‍ട്ട്.

mumbai, IS recruitment, malayali teacher, police, complaint മുംബൈ, ഐ എസ് റിക്രൂട്ട്മെന്റ്, മലയാളി അധ്യാപകന്‍, പൊലീസ്, പരാതി
മുംബൈ| സജിത്ത്| Last Modified ഞായര്‍, 21 ഓഗസ്റ്റ് 2016 (11:18 IST)
മുംബൈയില്‍ നിന്ന് ദമ്പതികളടക്കം അഞ്ചുപേര്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിന് രാജ്യംവിട്ടതായി റിപ്പോര്‍ട്ട്. അഷ്ഫാഖ് അഹമ്മദ്, ഇയാളുടെ ഭാര്യ, കുഞ്ഞ്, ബന്ധുവായ മൊഹമ്മദ് സിറാജ്, ഇജാസ് റഹ്മാന്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് രാജ്യംവിട്ടത്.

തങ്ങള്‍ രാജ്യം വിടുകയാണെന്നും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനാണ് ഉദ്ദേശിക്കുന്നതെന്നുമുള്ള അഷ്ഫാഖിന്റെ സന്ദേശം ഇയാളുടെ ഇളയസഹോദരന് ലഭിച്ചിരുന്നു. കൂടാതെ മാതാപിതാക്കളെ സംരക്ഷിക്കണമെന്നും സന്ദേശത്തിലൂടെ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഷ്ഫാഖിന്റെ പിതാവ് അബ്ദുള്‍ മജീദ് പൊലീസില്‍ പരാതി നല്‍കി. 2014 മുതലാണ് അഷ്ഫാഖിന്റെ പെരുമാറ്റത്തിലും ജീവിതരീതികളിലും വ്യത്യാസം കണ്ടുതുടങ്ങിയതെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

അവന്റെ വസ്ത്രധാരണരീതി മാറിയെന്നും താടി നീട്ടി വളര്‍ത്താന്‍ തുടങ്ങിയെന്നും പെട്ടെന്നുണ്ടായ ഈ മാറ്റങ്ങള്‍ കുടുംബത്തെ ആശങ്കയിലാഴ്ത്തിയെന്നും മജീദ് വ്യക്തമാക്കി. കൂടാതെ മതപ്രഭാഷകനായ മുഹമ്മദ് ഹനീഫ്, അഷ്ഫാഖിനൊപ്പം സിറിയ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള ഒരു സ്കൂള്‍ അധ്യാപകന്‍, നവി മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി, കല്ല്യാണ്‍ സ്വദേശി റിസ്വാന്‍ ഖാന്‍ എന്നിവരാണ് തന്റെ മകനെ ഐഎസില്‍ ചേര്‍ത്തതെന്ന് മജീദ് പരാതിയില്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് മതപ്രഭാഷകനായ മൊഹമ്മദ് ഹനീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണെന്ന് ക്രൈംബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥന്‍ മുംബൈയില്‍ പറഞ്ഞു. മലയാളികളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ ആര്‍ഷി ഖുറേഷിയും റിസ്വാന്‍ ഖാനും ഇപ്പോള്‍ കേരളപൊലീസിന്റെ കസ്റ്റഡിയിലണുള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :