ഐഎസ് ഭീകരരും ‘ബീഫും’ തമ്മില്‍ അടുത്ത ബന്ധമോ ?; എടിഎസിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്ത്

ദാദ്രി സംഭവം മഹാരാഷ്‌ട്രയിലെ ബീഫ് നിരോധനവും തങ്ങളെ കുപിതരാക്കി

 ISIS , is , islamic state , ITS , beef , ഐ എസ് , ബീഫ് , ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഭീകരര്‍
മുംബൈയ്| jibin| Last Updated: ചൊവ്വ, 26 ജൂലൈ 2016 (19:40 IST)
ബിജെപിയുടെ ബീഫ് വിരുദ്ധ നിലപാടാണ് മഹാരാഷ്‌ട്രയിലെ യുവാക്കളെ ഇസ്‌ലാമിക് ‌സ്‌റ്റേറ്റിലേക്ക് (ഐഎസ്) ആകര്‍ഷിക്കുന്നതെന്ന് ഭീകരവിരുദ്ധ സ്വകോഡ് (എടിഎസ്) വ്യക്തമാക്കി. പാർഭാനി ജില്ലയില്‍ നിന്ന് പിടിയിലായ രണ്ടു യുവാക്കളെ ചോദ്യം ചെയ്‌തപ്പോഴാണ് ഐഎസില്‍ ചേരാനുണ്ടായ കാരണത്തെക്കുറിച്ച് ഇവര്‍ വ്യക്തമാക്കിയത്.

ദാദ്രി സംഭവം മഹാരാഷ്‌ട്രയിലെ ബീഫ് നിരോധനവും തങ്ങളെ കുപിതരാക്കി. അതിന് പകരംവീട്ടാനാണ് ഐഎസിൽ ചേർന്ന്
ഖിലാഫത്ത് നടത്താന്‍ തീരുമാനിച്ചത്. സിറിയയിലേക്ക് പോകാനാണ് തങ്ങള്‍ പദ്ധതിയിട്ടിരുന്നതെന്നും യുവാക്കള്‍ അന്വേഷണ സംഘത്തിനോട് വ്യക്തമാക്കി.

പിടിയിലാവരിൽ ഒരാളായ ഷാഹേദ് ഖാൻ സംസ്ഥാനത്തെ മരുത്വാഡാ പ്രദേശത്തെ ഒരു വ്യക്തിയെ ലക്ഷ്യമിട്ട് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. പിടിയിലായ നാസർ ബിൻ യാഫായി ചാവോസും ഖാനും ഒരു ഐഎസ് അനുകൂലിയുടെ നിർദേശത്തിലാണ് അക്രമണത്തിന് നീക്കങ്ങള്‍ നടത്തിയത്.

ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് വിവരങ്ങള്‍ ലഭിച്ചത്. ഇവർക്കൊപ്പം കൂടുതൽ യുവാക്കൾ പ്രവർത്തിച്ചിരുന്നു എന്നാണ് കരുതുന്നത്. അതിനാൽ അറസ്‌റ്റുകളുടെ എണ്ണം വർദ്ധിക്കുമെന്ന് അധികൃതർ പറയുന്നു


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :