Union budget 2024: ദാരിദ്ര്യത്തിൽ നിന്നും 25 കോടി ജനങ്ങളെ മുക്തരാക്കി, 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കും

Union Budget 2024,Nirmala sitharaman,Interim Budget
അഭിറാം മനോഹർ| Last Modified വ്യാഴം, 1 ഫെബ്രുവരി 2024 (11:30 IST)
Union Budget 2024,Nirmala sitharaman,Interim Budget
രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇറ്റക്കാല ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നു. രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തിയത്. 11 മണിയോടെ ബജറ്റ് അവതരണം ആരംഭിച്ചു. തിരെഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ തിരെഞ്ഞെടുപ്പ് നടന്ന് കഴിഞ്ഞു വരുന്ന സര്‍ക്കാരാകും പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കുക.

പ്രധാനമന്ത്രിയുടെ ഭരണത്തിന് കീഴില്‍ രാജ്യം പുരോഗതിയിലേക്ക് കുതിച്ചതായും അമൃതകാലത്തിനായുള്ള സര്‍ക്കാര്‍ പ്രയത്‌നം തുടരുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങളാണുണ്ടായത്. വിവിധ തലങ്ങളിലുള്ള ദാരിദ്ര്യത്തില്‍ നിന്നും 25 കോടി ജനങ്ങളെ സര്‍ക്കാര്‍ മുക്തരാക്കി. വിവിധ മേഖലകളിലെ പിന്നോക്ക വിഭാഗക്കാരെ ശാക്തീകരിക്കാന്‍ സര്‍ക്കാരിനായി. ജന്‍ധന്‍ അക്കൗണ്ട് ചഴി 32 ലക്ഷം കോടി ജനങ്ങളിലെത്തിച്ചു.

കര്‍ഷകരുടെ ക്ഷേമത്തിനായി കിസാന്‍ സമ്മാന്‍ യോജനയിലൂടെ 11.2 കോടി ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി. ഫസല്‍ ഭീമ യോജനയിലൂടെ 4 കോടി കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കി. പി എം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനായി. സ്‌കില്‍ ഇന്ത്യ മിഷനിലൂടെ 1.4 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കി. 3,000 ഐടിഐകള്‍ പുതുതായി സ്ഥാപിച്ചു. 7 ഐഐടികള്‍,16 ഐഐഐടികള്‍,7 ഐഐഎമ്മുകള്‍,15 എയിംസ്,300ലേറെ സര്‍വകാലാശാലകള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആരംഭിച്ചു. ധനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :