ഐഎന്‍എസ് കുത്തര്‍ അപകടത്തില്‍‌പ്പെട്ടു; അന്വേഷണത്തിന് ഉത്തരവ്

ന്യൂഡല്‍‌ഹി| Last Modified തിങ്കള്‍, 14 ജൂലൈ 2014 (09:12 IST)
ഇന്ത്യന്‍ നാവികസേനയുടെ
യുദ്ധക്കപ്പല്‍ ഐഎന്‍എസ് കുത്തര്‍ ആന്‍‌ഡമാന്‍ നിക്കോബാര്‍ ദ്വീപിന്
സമീപത്തുവച്ച് അപകടത്തില്‍‌പ്പെട്ടു. കപ്പലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ ആളപായമില്ല. തുറമുഖത്തേയ്ക്ക്
അടുപ്പിക്കവേയാണ് കപ്പല്‍ അപകടത്തില്‍‌പ്പെട്ടത്. അപകടത്തെക്കുറിച്ച്
അന്വേഷിക്കാന്‍ നാവികസേന ഉത്തരവിട്ടു.

ഒരു വര്‍ഷത്തിനിടെ നാവികസേനയുടെ
യുദ്ധക്കപ്പലുകളില്‍ സംഭവിക്കുന്ന 15-മത്തെ അപകടമാണിത്. കഴിഞ്ഞ
ആഗസ്റ്റില്‍ ഐഎന്‍എസ്
സിന്ധുരക്ഷക്കില്‍ ഉണ്ടായ തീപിടിത്തത്തില്‍
18 നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക്
ജീവഹാനി സംഭവിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :