ഇന്‍ഫോസിസ് ജീവനക്കാരന്റെ വികൃമാക്കപ്പെട്ട മൃതദേഹം കണ്ടെത്തി

പൂനെ| Last Modified വെള്ളി, 30 മെയ് 2014 (15:42 IST)
ഇന്‍ഫോസിസ് ജീവനക്കാരന്റെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. പൂനെയിലെ രാജീവ് ഗാന്ധി ഐ.ടി പാര്‍ക്കിനടുത്തുള്ള ഹിന്‍ജവാഡി ഗ്രാമത്തിലെ വിജനമായ വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്‍ഫോസിസ് ജീവനക്കാരനായ വരുണ്‍ ഷെറി എന്ന 24കാരന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാത്രിയില്‍ ഗ്രാമവാസികള്‍ കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള നിരവധി മുറിവുകള്‍ കാണപ്പെട്ടു.

ഇയാള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടതായി കരുതുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം സമീപത്തെ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :