അടിയന്തരാവസ്ഥ എന്ന വ്യവസ്ഥയെപ്പറ്റി ഇന്ദിരാഗാന്ധിയ്ക്ക് അറിയില്ലായിരുന്നുവെന്ന് പ്രണബ്

ന്യൂഡല്‍ഹി| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (18:50 IST)
എന്ന വ്യവസ്ഥയെപ്പറ്റി ഇന്ദിരാഗാന്ധിയ്ക്ക് അറിയില്ലായിരുന്നുവെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.ദി ഡ്രമാറ്റിക്ക് ഡിക്കേഡ്: ഇന്ദിരാഗാന്ധി ഇയേഴ്‌സ് ' എന്ന പുസ്തകത്തിലാണ് രാഷ്ട്രപതി ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താമെന്ന വ്യവസ്ഥയെപ്പറ്റി ഇന്ദിരഗാന്ധിയെ ബോധ്യപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവായ സിദ്ധാര്‍ത്ഥ് ശങ്കര്‍ റെയാണെന്നും പ്രണബ് പറയുന്നു.ഇതുകൂടാ‍തെ അടിയന്തരാവസ്ഥകാലത്തെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അന്വേഷിച്ച ഷാ കമ്മീഷനുമുന്നില്‍ സിദ്ധാര്‍ത്ഥ ശങ്കര്‍റെ നിലപാട് മാറ്റുകയും ഇന്ദിരാഗാന്ധിയെ കുറ്റപ്പെടുത്തുകയുമായിരുന്നുവെന്നും പ്രണബ് പുസ്തകത്തില്‍ പറയുന്നു. ഇതുകൂടാതെ പുസ്തകത്തില്‍ അടിയന്തരാവസ്ഥ ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നു എന്ന് പറയുന്ന പ്രണാബ് മുഖര്‍ജി അതിന്റെ നേട്ടങ്ങളും പറയുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :