രാജ്യം കടുത്ത ഊർജപ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്, കേന്ദ്രം നേരിട്ട് കൽക്കരി ഇറക്കുമതി ചെയ്യും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 മെയ് 2022 (20:34 IST)
കാലാവര്ഷത്തിന് മുൻപ് താപവൈദ്യുതനിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ശേഖരമില്ലാത്തതിനാൽ വരും ദിവസങ്ങളിൽ രാജ്യം കടുത്ത ഊർജപ്രതിസന്ധിയെ നേരിട്ടേക്കുമെന്ന് റിപ്പോർട്ട്.സെന്റർ ഫോർ റിസർച്ച്‌ ഓൺ എനർജി ആൻഡ് ക്ളീൻ എയർ എന്ന സ്വതന്ത്ര ഗവേഷകസ്ഥാപനത്തിന്റെ ‘ഫെയ്‌ല്യുർ ടു ലോഡ്’ എന്ന റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ്.

വൈദ്യുതിയുടെ ഉപഭോഗം ഉയരുകയും എന്നാൽ വൈദ്യുതനിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ഇല്ലാത്തതും കാരണം ജൂലായ് മുതൽ സെപ്റ്റംബർ വരെ രാജ്യം ഊർജപ്രതിസന്ധി നേരിടുമെന്നാണ് റിപ്പോർട്ട്. ഈ പ്രതിസന്ധിയെ നേരിടാൻ കോള്‍ മുഖേന കേന്ദ്രം നേരിട്ട് കല്‍ക്കരി ഇറക്കുമതിചെയ്യാന്‍ ശനിയാഴ്ച തീരുമാനിച്ചിട്ടുണ്ട്. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് കൽക്കരി നേരിട്ട് ഇറക്കുമതി ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :