ലോകത്തിന്റെ നെറുകയില്‍ രാജ്യം; സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വന്‍വിജയം - ശത്രു മിസൈലുകളെ അങ്ങോട്ട് ചെന്ന് ആക്രമിക്കും

ഇന്ത്യയുടെ സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയം

supersonic interceptor missile  , interceptor missile , supersonic , missile , സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ , സൂപ്പര്‍സോണിക് , ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ , മിസൈല്‍
ബാലസോര്‍| സജിത്ത്| Last Modified വ്യാഴം, 28 ഡിസം‌ബര്‍ 2017 (19:15 IST)
ഇന്ത്യയുടെ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയം. ഒഡീഷയിലെ ബലാസോര്‍ ടെസ്റ്റ് റേഞ്ചില്‍ വച്ച് നടന്ന മിസൈല്‍ പരീക്ഷണമാണ് വിജയിച്ചത്. താഴ്ന്നു പറക്കുന്ന ശത്രു മിസൈലുകളെ അങ്ങോട്ട് ചെന്ന് ആക്രമിക്കാന്‍ തക്ക ശേഷിയുള്ള മിസൈലുകളാണ് വിക്ഷേപിച്ചത്. 30 കിലോമീറ്റര്‍ ദൂരത്തില്‍ തന്നെ ഭൗമാന്തരീക്ഷത്തില്‍ വച്ച് ലക്ഷ്യം കാണാനും ഇന്റര്‍സെപ്ടര്‍ മിസൈലിന് കഴിഞ്ഞു.

ഇന്ത്യയുടെ തന്നെ പൃഥ്വി മിസൈല്‍ ചാന്തിപ്പൂരില്‍ നിന്ന് വിക്ഷേപിച്ചതിന് ശേഷം അതിനെ ആക്രമിച്ച് തകര്‍ക്കുകയായിരുന്നു ചെയ്തത്. പരീക്ഷണം വന്‍വിജയമായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലും സമാനമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :