സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (10:23 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 31,382 പേര്‍ക്ക്. കൂടാതെ 32,542 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മൂലം 318 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,00,162 ആണ്. ഇതുവരെ രോഗംമൂലം രാജ്യത്ത് മരണപ്പെട്ടത് 4,46,368 പേരാണ്. ഇതുവരെ 84,15,18,026 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.