കാട്ടാക്കടയില്‍ നാലരവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (08:29 IST)
തിരുവനന്തപുരം കാട്ടാക്കടയില്‍ നാലരവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. നെല്ലിക്കാട് സ്വദേശി അന്നയാണ് മരിച്ചത്. ബുധനാഴ്ച കുട്ടിയെ വീട്ടുമുറ്റത്ത് ബോധമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് എസ് ഐടിയില്‍ പ്രവേശിക്കുകയുമായിരുന്നു. ഇവിടെ വച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റുവെന്ന് അറിയുന്നത്. അപ്പോഴേക്കും അന്നയുടെ ആരോഗ്യം വഷളാകുകയും മരണപ്പെടുകയുമായിരുന്നു. കൊവിഡ് പരിശോധനയിലും പോസിറ്റീവായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :