ഏതു നിമിഷവും പാക് ആക്രമണമെന്ന് റിപ്പോര്‍ട്ട്; രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തി - അതിര്‍ത്തി പുകയും!

ഏതു നിമിഷവും പാക് ആക്രമണമെന്ന് റിപ്പോര്‍ട്ട്; അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നത് ?

   india , pakistan , raj nath singh , border , jammu kashmir , URI attack , അതിര്‍ത്തിയില്‍ വെടിവയ്‌പ്പ് , രാജ് നാഥ് സിംഗ് , ഉറി ആക്രമണം , ജാഗ്രത , പഞ്ചാബ്
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (16:02 IST)
അതിര്‍ത്തി കടന്ന് പാക് മണ്ണില്‍ തമ്പടിച്ചിരുന്ന ഭീകരരെ വധിച്ച ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച പാകിസ്ഥാന്‍ തിരിച്ചടിച്ചേക്കുമെന്ന് സൂചന. അതിര്‍ത്തി സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് ചര്‍ച്ച നടത്തി.

പഞ്ചാബിൽ അതിജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പഞ്ചാബ് അതിർത്തിയിലെ 10 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. അതിർത്തി പ്രദേശത്തെ സ്‌കൂളുകളും അടച്ചിട്ടുണ്ട്.

അതിർത്തി സംസ്ഥാനങ്ങളായ ബംഗാൾ, ഒഡിഷ, പഞ്ചാബ്, ബീഹാർ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുയിട്ടാണ് രാജ് നാഥ് സിംഗ് ചര്‍ച്ച നടത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഒഡിഷ മുഖ്യന്ത്രി നവീൻ പട്‌നായിക്, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുമായാണ് രാജ്നാഥ് ചർച്ച നടത്തി

സൈന്യത്തോട് നിതാന്ത പുലർത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കാനും നിർദ്ദേശമുണ്ട്.

ബുധനാഴ്‌ച രാത്രി 2.30ഓടെ അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ കടന്ന ഇന്ത്യന്‍ സൈന്യം ഭീകര ക്യാമ്പുകള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. അഞ്ച് ക്യാമ്പുകളിലും അഞ്ച് ടീമുകളായി തിരിഞ്ഞാണ് ആക്രമണം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :