പാകിസ്ഥാന്‍ ഒറ്റപ്പെടുന്നു; സാര്‍ക് കൂട്ടായ്‌മ ഇന്ത്യക്കൊപ്പമോ ? - ആഞ്ഞടിച്ച് ബംഗ്ലാദേശ്

സാർക്: അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ വിട്ടുനിൽക്കും

  saarc meeting , saarc , URI attack , india pakistan relation , india ,  pakistan , jammu kashmir , jammu , സാർക് സമ്മേളനം , ഉറി ആക്രമണം , ഇന്ത്യ , അതിര്‍ത്തി പ്രശ്‌നം , അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാൻ , ഉച്ചകോടി
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (14:18 IST)
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‍ലാമാബാദിൽ നടക്കാനിരിക്കുന്ന സാർക് സമ്മേളനത്തിൽനിന്നു വിട്ടു നില്‍ക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങള്‍ പിന്മാറുന്നു. ഇതോട് പാകിസ്ഥാന്‍ രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുന്നുവെന്ന് വ്യക്തമാകുന്നു.

നാല് രാജ്യങ്ങള്‍ വിട്ടു നില്‍ക്കുമെന്ന് വ്യക്തമായതോടെ നവംബറിൽ നടക്കുന്ന സമ്മേളനം നടക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.

ബംഗ്ലാദേശാണ് പാകിസ്ഥാനെതിരെ കൂടുതല്‍ ആഞ്ഞടിച്ചത് രംഗത്തെത്തിയത്. സാർക് രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും സഹായങ്ങളും ഉറപ്പുവരുത്താൻ ബംഗ്ലാദേശ് എന്നുമുണ്ടാകുമെങ്കിലും ബംഗ്ലാദേശിന്റെ ആഭ്യന്തരകാര്യത്തില്‍ മറ്റൊരു
രാജ്യത്തിന്റെ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.

പാക് നേതൃത്തില്‍ വളര്‍ന്നുവരുന്ന ഭീകരതയേയും ലോകമെമ്പാടും പടരുന്ന തീവ്രവാദത്തിലും ആശങ്ക രേഖപ്പെടുത്തിയാണ് ഭൂട്ടാൻ സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ഇതേ അഭിപ്രായം തന്നെയാണ് അഫ്‌ഗാനിസ്ഥാനും രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :