നവംബറില്‍ ഇസ്ലാമബാദില്‍ നടക്കാനിരിക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ പിന്മാറി

സാര്‍ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ പിന്മാറി

ന്യൂഡല്‍ഹി| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (08:33 IST)
നവംബര്‍ മാസത്തില്‍ ഇസ്ലാമബാദില്‍ വെച്ച് നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറി. സമ്മര്‍ദ്ദ നയതന്ത്രം മുറുകിയതോടെയാണിത്. ഇതോടെ, ഇന്ത്യ - പാക് സംഘര്‍ഷം പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്. പാകിസ്ഥാന്റെ അതിപ്രിയ രാജ്യപദവി എടുത്തുകളയാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇതിനിടെ, സിന്ധുനദീജല കരാറില്‍ നിന്ന് പിന്മാറുമെന്ന് ഇന്ത്യ വ്യക്തമാക്കി. എന്നാല്‍, കരാറില്‍ പിന്മാറാനാണ് ഇന്ത്യയുടെ ഭാവമെങ്കില്‍ അന്താരാഷ്‌ട്ര നീതിന്യായ കോടതി, യു എന്‍ രക്ഷാസമിതി എന്നിവയെ സമീപിക്കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. കശ്‌മീരിലെ ഉറിയില്‍ സൈനികക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കങ്ങള്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :