ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനം: സോണിയ ഗാന്ധി

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 3 ഓഗസ്റ്റ് 2015 (17:59 IST)
ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട്
പാര്‍ലമെന്റില്‍ പ്രതിഷേധിച്ച
കോണ്‍ഗ്രസ് എം പിമാരെ സസ്പെന്‍ഡ് ചെയ്ത സ്പീക്കറുടെ നടപടിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു സോണിയ.

പാലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ്
ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ എം പിമാരെ സസ്പെന്‍ഡ് ചെയ്തത്. നടപടി മറ്റ് അംഗങ്ങള്‍ക്കുള്ള സന്ദേശമാണെന്ന്‍ സ്പീക്കര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിപക്ഷവുമായി സംവദിക്കാനാണ് ശ്രമിക്കേണ്ടതെന്നും അല്ലാതെ പ്രതിപക്ഷത്തെ പുറത്താക്കുകയല്ല ചെയ്യേണ്ടതെന്നും ശശി തരൂര്‍ എം പി പ്രതികരിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട എം പിമാര്‍ക്ക്
ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് അഞ്ച് ദിവസത്തേക്ക് പാര്‍ലമെന്റ് ബഹിഷ്ക്കരിക്കുമെന്ന് ആം ആദ്മി എം പി ഭാഗവത് മാന്‍ പറഞ്ഞു.

കേരളത്തിൽ നിന്നുള്ള എം പിമാരില്‍ മുല്ലപ്പള്ളി രാമചന്ദ്രൻ,​ കെസി വേണുഗോപാൽ,​ കൊടിക്കുന്നിൽ സുരേഷ്,​ എം കെ രാഘവൻ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. സസ്പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :