'അതിര്‍ത്തി യുദ്ധമുഖരിതം' എങ്ങും കൂട്ട പലായനവും ഷെല്ലാക്രമണവും

  പാകിസ്ഥാന്‍ , ഇന്ത്യ  , അതിര്‍ത്തി , വെടിവയ്പ്പും ഷെല്ലാക്രമണവും
ജമ്മു| jibin| Last Modified വ്യാഴം, 9 ഒക്‌ടോബര്‍ 2014 (17:30 IST)
കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ആക്രമണത്തിന് ശക്തമായി തിരിച്ചടി തുടങ്ങിയതോടെ ആയിരങ്ങള്‍ പലായനം ചെയ്യാന്‍ തുടങ്ങി. അതിര്‍ത്തിയില്‍ ഇപ്പോഴും പാകിസ്ഥാന്‍ വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുകയാണ്. അതിനെ തുടര്‍ന്ന് ഇന്ത്യ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെയാണ് സ്ഥിതിഗതികള്‍ മാറി മറിഞ്ഞത്.

700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിയന്ത്രണരേഖയിലും 200 കിലോമീറ്റര്‍ രാജ്യാന്തര അതിര്‍ത്തിയിലും പാക്കിസ്ഥാന്‍ വെടിവയ്പ്പും ഷെല്ലാക്രമണവും തുടരുകയാണ്. ഇന്ത്യയുടെ 60 സൈനിക പോസ്റ്റുകള്‍ ഇന്നലെ ആക്രമിക്കപ്പെട്ടു. വീട് വിട്ടിറങ്ങിയ പതിനെണ്ണായിരത്തോളം പേരെ കശ്മീരിലെ സാംബാ മേഖലയിലെ അഭയാര്‍ഥി കേന്ദ്രങ്ങളില്‍ സൈന്യം പാര്‍പ്പിച്ചിരിക്കുകയാണ്. പല കുടുംബങ്ങളിലെയും ഉറ്റവര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. പലര്‍ക്കും പരുക്കേറ്റതിനാല്‍ ജോലിക്ക് പോകാനും കഴിയുന്നില്ല.

അതിര്‍ത്തിക്ക് മൂന്നുകിലോമീറ്റര്‍ ചുറ്റളവിനകത്ത് താമസിക്കുന്നവരാണ് പ്രധാനമായും ആക്രമണത്തിന് ഇരയാവുന്നത്. ഇവര്‍ വീട് വിട്ട് വയലുകളിലും അഭയാര്‍ഥി കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്. ഇന്ത്യ തിരിച്ചടി തുടങ്ങിയതോടെ പാക്കിസ്ഥാന്‍ ഭാഗത്തും ജന ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഒന്‍പതു ദിവസമായി തുടരുന്ന സംഘര്‍ഷം ഇക്കഴിഞ്ഞ ആറിനാണ് ഏറ്റവും രൂക്ഷമായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :