അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു

പാക് വെടിവെപ്പ് , ഇന്ത്യ പാക് അതിര്‍ത്തി , ജവാന് പരുക്ക്
ജമ്മു/പൂഞ്ച്| jibin| Last Updated: വ്യാഴം, 30 ജൂലൈ 2015 (10:49 IST)
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. പുഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെയാണ് പാക് ആക്രമണം ഉണ്ടായത്. മൂന്ന് തവണയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പർവീന്ദർ പോസ്റ്റിൽ ഗാർഡ് ഡ്യൂട്ടിയിലായിരുന്ന സിപോയ് രച്പാൽ സിംഗ് ആണ് ഗുരുതരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരിച്ചത്. ഈ മാസം പാക് സേന നടത്തുന്ന മൂന്നാമത്തെ ഒളിയാക്രമണമാണിത്.

1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുൽ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കി പശ്ചാത്തലത്തിലാകാം പാക് ആക്രമണമെന്നാണ് സൂചന. വധശിക്ഷ നടപ്പാക്കിയ സാഹചര്യത്തില്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുംബൈ നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വധശിക്ഷ നടപ്പാക്കിയ നാഗ്പുര്‍ ജയില്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :