പാകിസ്ഥാൻ തീവ്രവാദികൾക്കായി നിർമ്മിച്ച തുരങ്കം കണ്ടെത്തി

പാകിസ്ഥാൻ ഇന്ത്യ , അതിർത്തി , തുരങ്കം , ചക്ലാ പോസ്റ്റ്
അഖ്നൂർ| jibin| Last Modified ഞായര്‍, 24 ഓഗസ്റ്റ് 2014 (10:49 IST)
ജമ്മു പല്ലൻവാലാ സെക്ടറിലെ അതിർത്തി പ്രദേശത്ത് തീവ്രവാദികൾക്കായി പാകിസ്ഥാൻ നിർമ്മിച്ച തുരങ്കം ഇന്ത്യൻ സൈന്യം കണ്ടെത്തി. വെള്ളിയാഴ്ച പട്രോളിങ്ങിനിടെയാണ് അതിർത്തിയിൽ തുരങ്കം കണ്ടെത്തിയത്.

നിയന്ത്രണ രേഖയിലെ ചക്ലാ പോസ്റ്റിന് സമീപമാണ് തുരങ്കം കണ്ടെത്തിയത്.
തുരങ്കത്തിന്റെ മുൻവശം പാക് അധീന കാശ്മീരിലാണെന്നും തുരങ്കത്തിന് 50 മീറ്റർ നീളവും മൂന്നര അടി വീതിയും ഉയരവും ഉണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു.

എന്നാല്‍ ഇന്ത്യയിലേക്കുള്ള വശം തുരന്നിട്ടില്ലായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി. ഇതേത്തുടർന്നു മേഖലയിലേക്ക് കൂടുതൽ സേനയെ വിന്യസിച്ചു. ഈ മേഖലയിൽ കുറേ ദിവസങ്ങളായി പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :