കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയെ ഒറ്റയ്ക്ക് വിടാന്‍ സാധിക്കില്ലെന്ന് ഇന്ത്യ

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയെ ഒറ്റയ്ക്ക് വിടാന്‍ സാധിക്കില്ല; പ്രതികരങ്ങളുമായി ഇന്ത്യ

ന്യൂഡല്‍ഹി| AISWARYA| Last Modified ചൊവ്വ, 21 നവം‌ബര്‍ 2017 (11:37 IST)
പാക് ജയിലില്‍ കഴിയുന്ന കുല്‍ഭുഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയെ ഒറ്റയ്ക്ക് വിടാന്‍ സാധിക്കില്ലെന്ന് ഇന്ത്യ. ഭാര്യയെ മാത്രം കാണാനായി അയക്കുക എന്നത് ന്യായമായ കാര്യമല്ല, അതുകൊണ്ട് തന്നെ അമ്മയ്ക്കും കൂടി കാണാനുള്ള അനുമതി നലകണമെന്ന അപേക്ഷയില്‍ പാകിസ്ഥാന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍.

നവംബര്‍ 10 ന് ജാദവിനെ കാണാന്‍ ഭാര്യയെ അനുവദിച്ചിരുന്നു. എന്നാല്‍ ജാദവിന്റെ അമ്മയുടെ അഭ്യര്‍ത്ഥന പിന്‍വലിച്ച പാകിസ്താന്റെ സമീപനം അപ്രതീക്ഷിതമായിരുന്നുവെന്നും പ്രതികരിച്ചു. ജാദവിന് ജാമ്യം ലഭിക്കാന്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ നിന്നുള്ള പ്രതികരണത്തിനായി ഇന്ത്യ കാത്തിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :