ന്യൂഡൽഹി|
jibin|
Last Modified ശനി, 23 ഏപ്രില്‍ 2016 (10:16 IST)
ഈ വര്‍ഷം ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഒരു മല്‍സരം പകല്‍രാത്രി മല്‍സരമായിരിക്കുമെന്ന്
ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചുവെങ്കിലും വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് കൗൺസിൽ അദ്ധ്യക്ഷൻ ലീൻഡ് സേക്രോക്കർ.
ഇന്ത്യ- ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരം ഡേ നൈറ്റ് ആക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. വേദിയും സൗകര്യങ്ങളും ഫ്ളഡ്ലിറ്റിന്റെ ഗുണമേന്മയും പരിശോധിച്ചശേഷമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാന്‍ സാധിക്കൂ. ന്യൂസിലൻഡ് ക്രിക്കറ്റ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് കോൺഫറൻസിൽ പങ്കെടുക്കാൻ ദുബായിലാണെന്നും അദ്ദേഹം തിരിച്ചെത്തിയ ശേഷമേ അന്തിമതീരുമാനം എടുക്കൂവെന്നും ക്രോക്കർ പറഞ്ഞു.
എന്നാല്‍ ടെസ്‌റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് അനുരാഗ് താക്കൂർ പറഞ്ഞു. ഒക്ടോബറില്‍ നടക്കുന്നാ പരമ്പരയില്‍ 3 ടെസ്റ്റുകളും 5 ഏകദിനങ്ങളുമാണ് ഉള്ളത്. പിങ്ക് നിറത്തിലുള്ള കുക്കബുറ പന്തുകളായിരിക്കും ഉപയോഗിക്കുകയെന്നും ദുലീപ് ട്രോഫി മത്സരങ്ങൾ ഡേ നൈറ്റ് ആക്കിയേക്കുമെന്നും താക്കൂർ അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം അഡ്ലെയ്ഡില്‍ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പകല്‍രാത്രി ടെസ്റ്റ് മല്‍സരം കളിച്ചത്.