ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 2 ജൂലൈ 2015 (13:32 IST)
ഇന്ത്യന്‍ സമുദ്ര മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനീസ് സാന്നിധ്യവും, കള്ലക്കടത്തും, ഭീകരാക്രമണ ഭീഷണികളും തടയാന്‍ ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. ഇതിനായി വിമാനവാഹിനിക്കപ്പലുകളടക്കം 48 അത്യാധുനിക യുദ്ധക്കപ്പലുകള്‍
ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കാനൊരുങ്ങുന്നു. രാജ്യത്തെ വിവിധ ഷിപ്യാര്ഡുകളില് ഈ വര്‍ഷം തന്നെ കപ്പലുകളുടെ നിര്‍മ്മാണം ആരംഭിക്കും.
വൈസ് അഡ്മിറല്‍ പി മുരുകേശനാണ് ഇക്കാര്യം അറിയിച്ചത്. കൊല്‍ക്കത്തയിലെ ഗാര്ഡന് റിച്ച് ഷിപ്പ് ബില്‍ഡേര്‍സ് ആന്‍ഡ് എഞ്ചിനീയേര്‍സ് നിര്‍മ്മിച്ച മൂന്ന് യുദ്ധക്കപ്പലുകളുടെ നീറ്റിലിറക്കല്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവയടക്കം മൂന്ന് അതിവേഗ ആക്രമണത്തിനു സഹായിക്കുന്ന യുദ്ധക്കപ്പലുകള്‍ കൂടി നാവികസേനയക്ക് അടുത്ത മാര്‍ച്ചോടെ സ്വന്തമാകും.
വാട്ടര്‍ ജെറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് എന്ന് വിളിക്കുന്ന ഇവ സമുദ്രനിരീക്ഷണം, കള്ളക്കടത്ത് തടയല്‍, ആക്രമണ ദൌത്യങ്ങള്‍, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കുപയോഗിക്കും.