സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 13 ഡിസംബര്‍ 2021 (12:23 IST)
ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും എന്നാല്‍ എന്തുവിലകൊടുത്തും അധികാരം മോഹിക്കുന്ന ഹിന്ദുത്വവാദികളുടേതല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാത്മഗാന്ധി ഒരു ഹിന്ദുവാണ്, ഗോഡ്‌സെ ഒരു ഹിന്ദുത്വവാദിയും. സത്യാന്വേഷികളാണ് ഹിന്ദുക്കള്‍, മഹാത്മ ഗാന്ധിയെപോലെ. പക്ഷെ ഒരു ഹിന്ദുത്വവാദിയുടെ തോക്കില്‍ നിന്നുയര്‍ന്ന മൂന്നുവെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ നെഞ്ചില്‍ പതിച്ചതെന്ന് രാഹുല്‍ പറഞ്ഞു. പണപ്പെരുപ്പത്തിനെതിരായ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
രാജ്യത്തെ തൊഴിലില്ലായ്മയില്‍ കേന്ദ്ര സര്‍ക്കാരിനെ രാഹുല്‍ വിമര്‍ശിച്ചു. കഴിഞ്ഞ അറുപതുവര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴത്തെ തൊഴിലില്ലായ്മയെന്നും അദ്ദേഹം പറഞ്ഞു.