ഇന്ത്യ കൈകഴുകി ലോക റെക്കോര്‍ഡിട്ടു

VISHNU N L| Last Modified ശനി, 4 ജൂലൈ 2015 (18:38 IST)
കൈകഴുകാതെ മീന്‍ പിടിക്കാന്‍ സാധിക്കില്ല എന്നാണല്ലൊ പറയാറ്. അതുകൊണ്ടു തന്നെ കൈ നനച്ചു നോക്കിയപ്പോള്‍ കൂടെപ്പോന്നത് ഒരു ലോക റെക്കോര്‍ഡാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ യോഗ ചെയ്തുകൊണ്ടു ചരിത്രംകുറിച്ച ഇന്ത്യ അതോടെ കൈ കഴുകുന്ന കാര്യത്തിലും ലോകത്ത് ഒന്നാമതെത്തി.

മദ്ധ്യപ്രദേശിലെ പന്ത്രണ്ടരലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളാണ് കൈ കഴുകി ഇന്ത്യയെ റെക്കോര്‍ഡി പുസ്‌തകത്തില്‍ എത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ആഗോള കൈ കഴുകല്‍ ദിവസമായ(ഗ്ലോബല്‍ ഹാന്‍ഡ് വാഷിങ് ഡേ) ഒക്ടോബര്‍ 16നാണ് മദ്ധ്യപ്രദേശിലെ 12,76,425 വിദ്യാര്‍ത്ഥികള്‍ കൈ കഴുകല്‍ നടത്തിയത്. എന്നാല്‍ ഇത് റെക്കോര്‍ഡ് പുസ്തകത്തില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയത് ഇപ്പോഴാണെന്നു മാത്രം. മദ്ധ്യപ്രദേശിലെ പഞ്ചായത്ത്-ഗ്രാമവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 13,196 വേദികളിലായാണ് കൈ കഴുകല്‍ മഹാമഹം നടന്നത്.

കൈ കഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഗ്ലോബല്‍ ഹാന്‍ഡ് വാഷിങ് ഡേ ആചരിക്കുന്നത്. നേരത്തെ ഈ റെക്കോര്‍ഡ്
അര്‍ജന്റീന, പെറു, മെക്‌സിക്കോ രാജ്യങ്ങള്‍ സംയുക്തമായി നേടിയെടുക്കുകയായിരുന്നു. 2011ല്‍ ഈ മൂന്നു രാജ്യങ്ങളിലുംകൂടി 7,40,870 പേരാണ് കൈകഴുകി റെക്കോര്‍ഡിട്ടിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :