ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം രണ്ട് ലക്ഷം കോടി കവിഞ്ഞു

ന്യൂഡൽഹി| VISHNU N L| Last Modified വെള്ളി, 3 ജൂലൈ 2015 (14:42 IST)
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം രണ്ട് ലക്ഷം കോടി ഡോളറായെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. 2014ൽ രണ്ട് ലക്ഷം കോടി ഡോളർ കടന്ന ജിഡിപി ഇപ്പോൾ 2.067 കോടി ഡോളറിലാണ് നിൽക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു ലക്ഷം കോടി ഡോളറിലെത്താൻ 60 വർഷങ്ങൾ എടുത്തു. എന്നാൽ, പിന്നീട് ഏഴു വർഷത്തിനിടെയാണ് അടുത്ത ഒരു ലക്ഷം കോടി ഡോളർ സന്പദ്‌വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സന്പദ്‌ വ്യവസ്ഥകളുടെ ഈ വർഷത്തെ പട്ടികയിലും ഇന്ത്യയുണ്ട്. ഇന്ത്യയുടെ ആളോഹരി വരുമാനം 2014ൽ ഒരു ലക്ഷം രൂപയിൽ എത്തിയിട്ടുണ്ട്.

തൊട്ടുമുന്നിലെ വർഷത്തെക്കാൾ കൂടുതലാണിത്. 2014ൽ 7.4 ശതമാനം ആയിരുന്നു ഇന്ത്യയുടെ വളർച്ചാനിരക്ക്. ഇത് ചൈനയ്ക്കൊപ്പം അതിവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സന്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :