നിസാന്‍ ഇന്ത്യയില്‍ നിന്ന് 12,000 കാറുകള്‍ തിരികെ വിളിക്കുന്നു

മുംബൈ| VISHNU N L| Last Modified വ്യാഴം, 2 ജൂലൈ 2015 (18:14 IST)
പ്രമുഖ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യയില്‍ വിറ്റഴിച്ച 12,000 കാറുകള്‍ തിരിച്ചുവിളിക്കും. 2013 ജൂണിനും 2015 മാർച്ചിനുമിടയ്ക്കു നിർമിച്ച ‘സണ്ണി’യും ‘മൈക്ര’യുമാണു നിസ്സാൻ തിരിച്ചു വിളിക്കുന്നത്.
എൻജിൻ സ്വിച്ചിന്റെയും എയർബാഗുകളുടെയും നിർമാണപിഴവാണ് കാറുകള്‍ തിരികെ വിളിക്കാന്‍ കാരണം. ആഗോളതലത്തില്‍ തന്നെ 2.70 ലക്ഷം കാറുകള്‍ നിസാന്‍ തിരികെ വിളിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നും ഈ കാറുകള്‍ തിരികെ വിളിക്കുന്നത്.

ആഗോളതലത്തിൽ തിരിച്ചുവിളിക്കാൻ തീരുമാനിച്ച 2.70 ലക്ഷം കാറുകളിൽ 12,000 എണ്ണമാണ് ഇന്ത്യയിൽ വിറ്റതെന്നാണു കമ്പനിയുടെ കണക്ക്. കാറുകൾ അംഗീകൃത ഡീലർഷിപ്പിലെത്തിച്ചാൽ തകരാറുള്ള എൻജിൻ സ്വിച്ചുകൾ സൗജന്യമായി മാറ്റിനൽകുമെന്നാണു നിസ്സാന്റെ വാഗ്ദാനം. അതേസമയം എയര്‍ ബാഗുകളില്‍ നേരിയ പങ്കിനു മാത്രമെ ത്കരാര്‍ ഉണ്ടാകൂ എന്നാണ് കമ്പനി കരുതുന്നത്.
തകാത്ത കോർപറേഷൻ ലഭ്യമാക്കിയ എയർബാഗാണ് പ്രശ്നമുണ്ടാക്കുന്നത്.

എയർബാഗ് ഇൻഫ്ളേറ്ററിൽ തകാത്ത കോർപറേഷൻ ഉപയോഗിച്ച അമോണിയം നൈട്രേറ്റ് പ്രൊപ്പല്ലന്റിന് പെട്ടെന്നു തീ പിടിക്കുന്നതോടെ ലോഹനിർമിത ചെറു പേടകം പൊട്ടിത്തെറിച്ച് മൂർച്ചയേറിയ വസ്തുക്കൾ യാത്രക്കാർക്കും ഡ്രൈവർക്കും നേരെ പാഞ്ഞെത്താനുള്ള സാധ്യതയാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗിലെ പിഴവിന്റെ പേരിൽ ജപ്പാനിൽ നിന്നു തന്നെയുള്ള ഹോണ്ട കാഴ്സ് കഴിഞ്ഞ മാസം 11,381 കാറുകൾ തിരിച്ചുവിളിച്ചു പരിശോധിച്ചിരുന്നു. 2003 — 2007 കാലഘട്ടത്തിൽ നിർമിച്ച ‘അക്കോഡ്’, ‘സി ആർ — വി’, ‘സിവിക്’ എന്നിവയാണ് കമ്പനി തിരിച്ചുവിളിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :