ഇന്ത്യ-ഫ്രാന്‍സ് ചര്‍ച്ച; റാഫേല്‍ കരാര്‍ യാഥാര്‍ഥ്യമായി

ന്യൂഡല്‍ഹി| Sajith| Last Modified തിങ്കള്‍, 25 ജനുവരി 2016 (17:23 IST)
ഇന്ത്യ-ഫ്രാന്‍സ് റാഫേല്‍ കരാര്‍ യാഥാര്‍ഥ്യമായി. 36 റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഫ്രാന്‍സില്‍നിന്ന് വാങ്ങുന്നത്.
60,000 കോടി രൂപയുടെ ഇടപാടാണ് ഇത്. കഴിഞ്ഞ ഏപ്രിലില്‍ നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനവേളയിലാണ് ഈ കരാറിനെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്.

റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ നടക്കുന്ന പരേഡില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം ഫ്രാന്‍സിന്റെ സൈനികവിഭാഗവും അണിനിരക്കുന്നുണ്ട്. 1604ല്‍ രൂപവത്കരിച്ച 'മുപ്പത്തിയഞ്ചാം കാലാള്‍ സേന'യാണ് പരേഡില്‍ പങ്കെടുക്കുന്നത്. 1780ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഉണ്ടായ യുദ്ധത്തില്‍ മൈസൂരിലെ ടിപ്പുസുല്‍ത്താനൊപ്പം ഈ സൈനികവിഭാഗവും യുദ്ധം ചെയ്തിട്ടുണ്ടെന്ന് ഓലന്‍ഡ് വ്യക്തമാക്കി.

ബഹിരാകാശ ഗവേഷണം,പ്രതിരോധം,ആണവ ഇന്ധനം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും. കഴിഞ്ഞ ഏപ്രിലില്‍ മോദിയുടെ സന്ദര്‍ശനവേളയില്‍ ധാരണയായ എല്ലാ കരാറുകളിലും ഒപ്പുവെക്കാന്‍ തന്റെ ഇന്ത്യാസന്ദര്‍ശനം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ഓലന്‍ഡ് വ്യക്തമാക്കി. സ്മാര്‍ട്ട് സിറ്റി, റെയില്‍വേ,ഉന്നത വിദ്യാഭ്യാസം,ഭക്ഷ്യ സുരക്ഷ, സിനിമ തുടങ്ങിയ നിരവധി മേഖലകളില്‍ സഹകരണം ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :